“ലുക്ക് മിസ്റ്റര്‍ അതുല്‍ സാര്‍.
ഞങ്ങളെ സ്വാതന്ത്ര്യദിനത്തിന് ഡാന്‍സ് ചെയ്യാന്‍ അനുവദിക്കുന്നുണ്ടോ ഇല്ലയോ?”
മോനിഷ ശബ്ദമുയര്‍ത്തി.
“നോ വേ. ഇമ്പോസിബിള്‍!!”
ഉയര്‍ന്ന ശബ്ദത്തെ അടിച്ചമര്‍ത്തി ഡിക്ടേറ്റര്‍ അതുല്‍ സാര്‍ പറഞ്ഞു.
“ഓഹോ.അതെന്താ ഞങ്ങളിപ്പോ ഡാന്‍സ് ആടിയാല്‍? അതെന്താണെന്ന്?”
മോനിഷ നാഗവല്ലിയായി മാറി, തൊട്ടടുത്ത് കിടന്നിരുന്ന ഭാരമേറിയ മേശ ഉയര്‍ത്താന്‍ തുടങ്ങി.
“തെരിയാതല്ലേ. യാരുക്കുമേ തെരിയാത് അല്ലേ”
അതുല്‍ സാര്‍ ഇമോഷണലായി, ജനലഴികളിലൂടെ സ്മൃതിതരംഗങ്ങളെ പിടിച്ചെടുത്തുകൊണ്ടിരുന്നു.
***********************
പിഞ്ചുകുഞ്ഞുങ്ങളുടെ സര്‍ഗചേതനകള്‍ പൂത്ത് തളിര്‍ക്കുന്ന,പടര്‍ന്നു വൃന്ദാവനമാകുന്ന ഒരു ഉശിരന്‍ ക്ലാസ് റൂം ആയിരുന്നു അതുല്‍ സാര്‍ കണ്ട സ്വപ്നം.
ഇതിനായി സര്‍ ആശയങ്ങള്‍ തേടി ആരും നടക്കാത്ത വഴികളിലൂടെ സഞ്ചരിച്ചു.
ഒടുവില്‍ ആശയങ്ങളെ ക്ലാസിലേക്ക് വിളിച്ചുകൊണ്ടു വരണമെങ്കില്‍ “കാശ്, ദുട്ട്, പണം, മണി” എന്നീ പ്രസ്ഥാനങ്ങളില്‍ ഏതെങ്കിലുമൊന്നു കയ്യില്‍ വേണമെന്ന് മൂപ്പില്‍സിനു മനസ്സിലായി.
അങ്ങനെയാണ് ഉല്ലാസഭരിതനായ സര്‍ ബന്ധുക്കളില്‍ നിന്നും ഫ്രണ്ട്സുക്കളില്‍ നിന്നും ഉദാരമായ സംഭാവനകള്‍ കൈപ്പറ്റാന്‍ തുടങ്ങിയത്.
‘സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ സാറിന്റെ ക്ലാസ്റൂം ഗംഭീര’മാകുമെന്ന ഉറപ്പ് വിശ്വസിച്ച ബന്ധുമിത്രാദികള്‍സ് സാറിനെ കയ്യയച്ച് സഹായിച്ചു.
ഒടുവില്‍ മൂവായിരം ഇന്ത്യന്‍ മണീസ് ശേഖരിച്ച് മച്ചാന്‍ സാര്‍ ക്ലാസിലേക്ക് ആദ്യമായി ഒരു പുതുപുത്തന്‍ ‘ലെഗോ സെറ്റ്’ കൊണ്ട് വന്നപ്പോള്‍ അത് ക്ലാസില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു.
“ഇത് യാരുക്ക് സാര്‍? എങ്കളുക്കാ സാര്‍?!”
ദേവകുമാറിന് വിശ്വാസമായില്ല.
“ഡീ. ഇങ്ക പാരെടീ. ഹെലികോപ്റ്റര്‍ എല്ലാമേ സെറ്റ് പണ്ണലാം ഡീ”
ലെഗോ പാക്കിനൊപ്പം വന്ന ഇന്സ്ട്രക്ഷന്‍ മാനുവലില്‍ ചിത്രസഹിതം വിവരിച്ചിരുന്ന അനന്തമായ സാധ്യതകള്‍ കണ്ട് മോനിഷ അത്ഭുതം കൂറി.
പുത്തന്‍ ലെഗോ സെറ്റ് IV B ക്ലാസില്‍ വിസ്മയം തീര്‍ക്കാന്‍ തുടങ്ങി.
കുഞ്ഞു കുഞ്ഞു ലെഗോ പീസുകളില്‍ പസങ്കകള്‍ പരീക്ഷണങ്ങള്‍ നടത്തി.
നീന്തി നീങ്ങുന്ന ഹെലിക്കോപ്റ്ററുകളും, ചിറകു മുളച്ച കാറുകളും,ഭീമാകാരന്‍ പെന്ഗ്വിനുകളും എല്ലാം ക്ലാസില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
തങ്ങളുടെ കരവിരുതുകളില്‍ മനം മറന്ന ക്ലാസ് കുറച്ചു നാളത്തേക്ക് അതുല്‍ സാറിനെ വെറുതെ വിടാനും വേലത്തരങ്ങള്‍ മുഴുവനായും ലെഗോ സെറ്റിനടുത്ത് ഇറക്കാനും പ്രമേയം പാസാക്കി.
ഒരു ഭീമന്‍ ലെഗോ പീസ് പോലെ തന്റെ ക്ലാസും പതിയെ സെറ്റ് ആയി വരുന്നത് നിറകണ്ണുകളോടെ അദ്ധ്യാപകശ്രേഷ്ഠന്‍ നോക്കി നിന്നു.
അതുല്‍ സാര്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു.
ഇതൊരു തുടക്കം മാത്രമാണ്.
ഇനിയങ്ങോട്ട് താനും തന്റെ ക്ലാസും കൂടി കെട്ടിപ്പടുക്കാന്‍ പോകുന്ന ധീരനൂതനലോകത്തെ കുറിച്ചോര്‍ത്ത് സാര്‍ കോരിത്തരിച്ചു.
ദൃതങ്കപുളകിതനായി!
“ഇന്ത്യന്‍ വിദ്യാഭ്യാസത്തില്‍ അതുല്‍ സാറിന്റെ പങ്ക്” എന്ന വിഷയത്തില്‍ ഒരു ഉപന്യാസം രണ്ടു പുറത്തില്‍ കവിയാതെ സാറിന്റെ മനസ്സിലൂടെ കടന്നു പോയി.
‘ലെഗോ സെറ്റ്’ എന്ന മാസ്മരിക കണ്ടുപിടിത്തം നടത്തിയ മഹാനുഭാവന്റെ ഒരു ഫുള്‍ സൈസ് ചിത്രം അടുത്ത ദിവസം തന്നെ ബോര്‍ഡിനു മുകളില്‍ തൂക്കണമെന്ന് സാര്‍ മനസ്സിലുറപ്പിച്ചു.
അങ്ങനെയിരിക്കെയാണ് അത് സംഭവിച്ചത്.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം വര്‍ധിച്ചു.
ചെന്നൈയില്‍ പെട്ടെന്നൊരു മഴ പെയ്തു.
അതുല്‍ സാറിനു പനി പിടിച്ചു.
കിടപ്പിലായ സാര്‍ രണ്ടുദിവസം ലീവെടുത്ത് വീട്ടിലിരുന്നു.
മൂന്നാം ദിവസം, ‘സര്‍ഗചേതന പന്തലിച്ചു കിടക്കുന്നുണ്ടോ’ എന്നറിയാന്‍ ആകാംക്ഷയോടെ അതുല്‍ സര്‍ ക്ലാസിലേക്ക് ചെന്നു.
സാറിനെക്കണ്ടതും സന്ധ്യ വിതുമ്പി.
മോനിഷ ചിണുങ്ങി.
അജിത് പറഞ്ഞു;
“സാര്‍, നമ്മ ലെഗോ സെറ്റ് കാണാമ പോച്ച് സാര്‍!!!”
അതുല്‍ സാറിനു തല കറങ്ങി.
ക്ലാസില്‍ കഴിഞ്ഞ ദിവസം കണ്ട സര്‍ഗചേതനയും സമാധാനവുമെല്ലാം ആ ഒരൊറ്റ വസ്തു കൊണ്ടായിരുന്നല്ലോ എന്ന് സാര്‍ ഒരു ഞെട്ടലോടെ ഓര്‍ത്തു.
സാറിന്റെ ചങ്കില്‍ നിന്നും ഒരു പീസ് അടര്‍ന്നു നിലത്തേക്ക് വീണു..
“സെറ്റ് പണ്ണി വെച്ച റേസിംഗ് കാര്‍, ജിറാഫ്, ട്രെയിന്‍- എല്ലാമേ പോച്ച് സാര്‍!”
അഭിനയയുടെ ശബ്ദം ഇടറി.
ലെഗോ പീസുകള്‍ സൂക്ഷിച്ചു വെച്ചിരുന്ന കളര്‍ഫുള്‍ പെട്ടി മേശപ്പുറത്തിരുന്നു മോങ്ങി.
ലെഗോ പീസുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമായിരിക്കുന്നു!
ആകെ അവശേഷിക്കുന്നത് ഏതാനും ചെറിയ കട്ടകളാണ്. അതുകൊണ്ട് ഒരു മേശ പണിയാനോ രണ്ടു മതില് വെക്കാനോ മാത്രം കൊള്ളാം.
പറക്കുന്ന, ഉരുളുന്ന, സുന്ദരന്‍ ലെഗോ പീസുകളെല്ലാം ക്ലാസില്‍ നിന്നും മോഷണം പോയിരിക്കുന്നു.
അതുല്‍ സാര്‍ കോപം കൊണ്ട് നുരഞ്ഞു.
“ആരാടാ ഈ ക്രൂരത ചെയ്തത്? സത്യം പറയിനെടാ”
സാറിന്റെ കണ്ണില്‍ നിന്നും തീപ്പൊരി പറന്നു.
ക്ലാസ് ഒന്നടങ്കം നിശബ്ദരായി.
കാര്‍ത്തിക്കും ആകാശും കണ്ണും കണ്ണും നോക്കിനിന്നു.
“ഉയ്യയ്യോ. നാന്‍ അല്ല സാര്‍”
“എങ്കളുക്ക് തെരിയാത് സാര്‍”
“നാന്‍ രണ്ടു നാളാ വരവേ ഇല്ല സാര്‍”
യുവരാജ് ദേവകുമാറിലേക്കും ദേവകുമാര്‍ മോനിഷയിലെക്കും മോനിഷ കരച്ചിലിലേക്കും തിരിഞ്ഞു.
ഭാനുമതിയെ നഷ്ടപ്പെട്ട മംഗലശ്ശേരി നീലകണ്‌ഠനെപ്പോലെ അതുല്‍ സാര്‍ കസേരയിലേക്ക് ചാഞ്ഞു.
സാറില്‍ അവശേഷിച്ച ചെറിയൊരു കഷണം ചങ്കില്‍ നിന്നും കലശലായ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു തുടങ്ങി.
ക്ലാസിലെ കുട്ടിപ്പട്ടാളത്തിനു മനസറിഞ്ഞു വാങ്ങിക്കൊടുത്ത ആദ്യസമ്മാനം തന്നെ അവരിലൊരാള്‍ തിരുടിക്കൊണ്ട് പോയതില്‍ സാറിനു ദേഷ്യവും സങ്കടവും നാണക്കേടും തോന്നി.
“സര്‍ എവളോ കാശ് കൊടുത്തു വാങ്ങിയതാണെന്ന് തെരിയുമാ? പതിനായിരം രൂപാ ആച്ച്!!”
കാര്‍ത്തിക്ക് സാറിനു വക്കാലത്തുമായെത്തി.
“ആമാവാ സാര്‍?!” അജിത്തിനു വിശ്വാസമായില്ല.
“എടേയ്, കാശ് എത്രയെങ്കിലും ആവട്ട്. ഇന്ന് നിങ്ങ തകര്‍ത്തത് വിശ്വാസമാണ്. ഈ ക്ലാസില്‍ നിന്നും ആരെങ്കിലും തന്നെയായിരിക്കുമല്ലോ എടുത്തത്. അത് ആരാണെന്ന് അറിഞ്ഞിട്ടേ ഇനി ഞാന്‍ ക്ലാസ് എടുക്കുന്നുള്ളൂ”
പാഠപുസ്തകം കൊണ്ട് മേശയുടെ കരണത്തിന് ഒന്ന് പൊട്ടിച്ചിട്ട്, സാര്‍ മാനം നോക്കി, സംഹാരരൂപിയായി ഇരിപ്പ് തുടര്‍ന്നു.
“അയ്യയ്യോ”
അസ്വസ്ഥരായ ക്ലാസ് ഒന്നടങ്കം നിശബ്ദരായി മുഖത്തോടു മുഖം നോക്കിയിരുന്നു.
അന്നുച്ച തിരിഞ്ഞ് ശ്രീമതി ഹെഡ്മിസ്ട്രസ് ക്ലാസില്‍ വന്നു മിന്നല്‍പരിശോധന നടത്തി. ക്ലാസില്‍ ക്യാമറ സ്ഥാപിച്ചിരുന്നുവെന്നും ലെഗോ സെറ്റ് കട്ടോണ്ട് പോയവന്‍ ആര് തന്നെയായാലും അവനെ പിടിക്കാന്‍ നുന്ഗംബാക്കം സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍ മീശക്കാരന്‍ പാപ്പന്‍ ജീപ്പും പറപ്പിച്ച് ഉടന്‍ എത്തുന്നുണ്ടെന്നും ഒരുങ്ങിയിരുന്നോളാനും പറഞ്ഞു വിരട്ടി മൂപ്പത്തി സ്ഥലം കാലിയാക്കി.
ക്ലാസില്‍ ഉണ്ടെന്ന് എച് എം പറഞ്ഞ കാമറക്കായി ചുവരില്‍ തൂക്കിയിരുന്ന ഇന്ത്യന്‍ ഭൂപടത്തിനും സ്വാമി അയ്യപ്പന്‍റെ കലണ്ടറിനും താഴെ അന്നേ ദിവസം ഊര്‍ജിതമായ തിരച്ചില്‍ നടന്നതല്ലാതെ എച് എമ്മിന്റെ വിരട്ടല്‍ കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും തന്നെ ഉണ്ടായില്ല.
ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ ചിരിയും കളിയുമായി ക്ലാസ് സാധാരണനിലയിലേക്ക് മടങ്ങിത്തുടങ്ങി.
എങ്കിലും തന്റെ ഓമനക്കുട്ടന്‍ ലെഗോയുടെ ഓര്‍മ്മകള്‍ അതുല്‍ സാറിന്റെ രാവുകളെ നിദ്രാവിഹീനങ്ങളാക്കി.
ഈ കൊടും പാതകത്തിന് പ്രതികാരം ചെയ്യണമെന്ന് അതുല്‍ സാര്‍ തീരുമാനിച്ചു.
പിറ്റേന്നത്തെ പ്രഭാതത്തില്‍ പൌരപ്രമുഖന്‍ ക്ലാസിനെ അഭിസംബോധന ചെയ്തു.
“മേരെ പ്യാരേ ക്ലാസ് വാസിയോം”
ക്ലാസ് വാസിയോം പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ സാറിനെ നോക്കി.
“നമ്മുടെയെവരുടെയും ഉറ്റമിത്രം ശ്രീമാന്‍ ലെഗോ സെറ്റിന്റെ വിചിത്രമായ തിരോധാനത്തെപ്പറ്റി നിങ്ങള്‍ക്കേവര്‍ക്കും അറിവുള്ളതാണല്ലോ.”
ക്ലാസ് തലയാട്ടി.
“മൂപ്പില്‍സിനെ തട്ടിക്കൊണ്ടുപോയ വിരുതന്‍ നമുക്കിടയില്‍ തന്നെ സ്വഛന്ദം വിലസുന്നുണ്ട്.”
ക്ലാസ് തമ്മില്‍തമ്മില്‍ നോക്കി പുരികങ്ങള്‍ ഉയര്‍ത്തി.
“അതുകൊണ്ട് ഞാന്‍ പറയുന്നതെന്തെന്നാല്‍ സുഹൃത്തുക്കളേ, പ്രസ്തുത തസ്കരവീരന്‍ വെളിയില്‍ വരുന്നത് വരെ നമുക്ക് വിശ്രമമില്ല! അത് വരേയ്ക്കും നമ്മള്‍ കഠിനമായ ദുഖാചരണം നടത്തുന്നതും എല്ലാ ആഘോഷങ്ങളും ബഹിഷ്കരിക്കുന്നതുമായിരിക്കും!”
അതുല്‍ സാര്‍ പറഞ്ഞു നിര്‍ത്തി.
“അപ്പോള്‍ അടുത്ത വെള്ളിയാഴ്ചത്തെ സ്വാതന്ത്ര്യദിനാഘോഷമോ?”
സന്ധ്യ ആകുലയായി.
“ബഹിഷ്കരിക്കും”
സാര്‍ കര്‍ക്കശനായി.
“അന്ന് കളിയ്ക്കാന്‍ തീരുമാനിച്ചിരുന്ന ഡാന്‍സ്?”
“ക്യാന്‍സല്‍ ചെയ്യും”
“സാര്‍.....!!!”
പെണ്‍കുട്ടികളുടെ ഭാഗത്ത് നിന്നും ശക്തമായ മുറവിളി ഉയര്‍ന്നു.
ഇത്തവണത്തേക്ക് ഒരു അത്യുഗ്രന്‍ ഡാന്‍സ് പരിപാടിയായിരുന്നു സന്ധ്യയും കൂട്ടരും പ്ലാന്‍ ചെയ്തിരുന്നത്.
പക്ഷെ അതുല്‍ സാര്‍ പതറിയില്ല.
“തസ്ക്കരന്‍ വെളിയില്‍ വരുന്നത് വരെ ഇനി ഇതില്‍ വേറൊരു ചര്‍ച്ചയില്ല. ഓര്‍മയിരിക്കട്ടെ!”
ഇത്രയും പറഞ്ഞ് മിസ്ടര്‍ സാര്‍ ക്ലാസില്‍ നിന്നിറങ്ങിപ്പോയി.
ക്ലാസിലെ ആണ്‍പ്രജകള്‍ക്ക് ആഘോഷിക്കാന്‍ അങ്ങനെ സ്വാതന്ത്ര്യദിനമെന്നോ സംക്രാന്തിയെന്നോ ഒന്നുമുണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ അവര്‍ അതുല്‍ സാറിന്റെ ഈ നടപടിയെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്തു.
“എന്ന മോനിഷാ, ഡാന്‍സ് ഇല്ലയാ? അയ്യയ്യേ!!”
വഴിയരികിലൂടെ പോയിരുന്ന ദേവകുമാര്‍ തീയാളിപടരുന്നത് കണ്ട് കുറച്ച എണ്ണയൊഴിച്ച് നടപ്പ് തുടര്‍ന്നു.
“ഡേയ്..അമേദിയാ ഇരി. ഇല്ലേനാ”
മോനിഷയുടെ അഭിമാനം വ്രണപ്പെട്ടു.
‘ക്ലാസിലെ ഈ പീറപ്പയ്യന്‍മാരുടെ മുന്നില്‍ തങ്ങളുടെ കഴിവ് തെളിയിക്കാന്‍ പറ്റിയ സുവര്‍ണാവസരമാണ് സ്വാതന്ത്ര്യദിനത്തിലെ ഡാന്‍സ്.
എന്ത് തന്നെ സംഭവിച്ചാലും ഡാന്‍സ് ആടിയേ തീരൂ.’
അവര്‍ അതുല്‍ സാറിനെ തടഞ്ഞു നിര്‍ത്തി അനുരഞ്ജന സംഭാഷണങ്ങള്‍ ആരംഭിച്ചു.
“സര്‍. ചിന്ന പാപ്പാങ്ക വരെ ഡാന്‍സ് ആടുന്നു സാര്‍” സന്ധ്യ പരിഭവം പറഞ്ഞു.
“ആടിക്കോട്ടേ” സര്‍ മനസ്സ് കല്ലാക്കി.
“സര്‍, അങ്ങനെ പറയരുത് സര്‍, പ്ലീസ് സര്‍” മോനിഷയുടെ മുഖം വാടി.
“പറയും. ലെഗോ സെറ്റ് എടുത്തോണ്ട് പോയത് ആരായാലും അവന്‍ അത് തിരുമ്പിക്കൊണ്ടുവരാതെ ഇനി IV ബി ക്ക് ആഘോഷങ്ങളൊന്നുമില്ല”
അതുല്‍ സാര്‍ കട്ടായം പറഞ്ഞു.
സ്വാതന്ത്ര്യദിനം അടുക്കവേ മറ്റു ക്ലാസുകളെല്ലാം പരിപാടികള്‍ ഗംഭീരമായി പ്രാക്ട്ടീസ് ചെയ്യുന്നത് കണ്ട് നര്‍ത്തകസംഘം അഗ്നിപര്‍വതം പോലെ പുകഞ്ഞു.
ക്ലാസ് തുടങ്ങും മുന്നേ, ബ്രേക്ക് ടൈമില്‍, ചോറുണ്ണുന്നുന്നതിനിടെ, എന്ന് വേണ്ട, സകലമാന നേരവും ‘തങ്ങള്‍ക്ക് ഡാന്‍സ് നിഷേധിക്കപ്പെട്ടിരിക്കുന്നു’ എന്ന ചിന്ത പെണ്‍കുട്ടികളുടെ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു.
“സ്കൂളിലെ പസങ്കകള്‍ മുഴുവനും കാണ്‍കെ, ഹെഡ്മിസ്ട്രസും കമലാമിസ്സും കാണ്‍കെ, അച്ഛനും അമ്മയും അപ്പുറത്തെ വീട്ടിലെ ആന്‍റിമാരും കാണ്‍കെ നല്ല കിടിലോല്‍ക്കിടിലം ഡാന്‍സ് കളിച്ചാല്‍ എന്തു രസമായിരിക്കും!”
സന്ധ്യ ഉറക്കെ ചിന്തിച്ചു.
“ഞങ്ങള്‍ക്ക് ഡാന്‍സ് തരില്ലാന്നു പറയാന്‍ ഈ സാര്‍ ആരാണ്?
ഇത് കേരളമല്ല തമിഴ് നാടാണ്! ”
രോഷം കൊണ്ട് ജ്വലിച്ചു മോനിഷ, ആ രോഷാഗ്നി ചെറിയ പാക്കറ്റുകളിലാക്കി തന്റെ നര്‍ത്തകസംഘത്തിനു മുഴുവന്‍ വിതരണം ചെയ്തു.
ദേവകുമാറിന്റെ നേതൃത്വത്തിലുള്ള കൊള്ളസംഘത്തിന്റെ പ്രകോപനങ്ങള്‍ കൂടിയായപ്പോള്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതുല്‍ സാറിനെ ചുട്ടെരിക്കാന്‍ പോന്ന ഒരു അത്യുഗ്രന്‍ കാട്ടുതീ ആയി മിസ്ടര്‍ രോഷാഗ്നി കത്തിപ്പടര്‍ന്നു.
ഒടുവില്‍ സ്വാതന്ത്ര്യദിനത്തിന് കേവലം രണ്ടു നാള്‍ മാത്രം ശേഷിക്കെ വാതില്‍പ്പടിയില്‍ വന്നു രോഷാഗ്നി നിശ്ചലയായി.
അതുല്‍ സര്‍ ക്ലാസിനു പുറത്തു കടക്കാനാവാതെ പകച്ചു നിന്നു.
“സാര്‍, അവസാനമായി ചോദിക്കുകയാണ്. ഡാന്‍സ് ചെയ്യാന്‍ സമ്മതിക്കുന്നുണ്ടോ ഇല്ലയോ?”
“ഇല്ലാ” സാര്‍ ഉറപ്പിച്ചു പറഞ്ഞു.
സാറിനെ ചുട്ടെരിക്കാന്‍ പോന്ന ഒരു നോട്ടം വായുവില്‍ എങ്ങോട്ടോ എറിഞ്ഞിട്ടിട്ടു മോനിഷ തുടര്‍ന്നു.
“ഓക്കേ സര്‍, ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം.”
ഒരു നയതന്ത്രന്ജന്റെ ശാന്തതയോട് കൂടി മോനിഷ പറഞ്ഞു.
“ആ പറയ്” സാര്‍ ചെവിയോര്‍ത്തു.
ചുറ്റും കൂടിനിന്ന കലാപകാരികളെല്ലാവരും നിശബ്ദരായി മോനിഷയെ ശ്രദ്ധിച്ചു.
“സാര്‍ നാലാം ക്ലാസില്‍ പഠിക്കുകയാണെന്നു വിചാരിക്കുക. ഇമാജിന്‍ ഇമാജിന്‍ !”
“ഓക്കേ. വിചാരിച്ചു.”
“സ്വാതന്ത്ര്യദിനം അടുത്ത് വരികയാണെന്നും സാറും കൂട്ടുകാരും സ്വാതന്ത്ര്യദിനത്തില്‍ കളിയ്ക്കാന്‍ ഒരു ഡാന്‍സ് പ്ലാന്‍ ചെയ്തെന്നും വിചാരിക്കുക.
“ആ, വിചാരിച്ചു”
“സാറിത് സാറിന്റെ അച്ഛനോടും അമ്മയോടും പോയി പറഞ്ഞെന്നും അവര്‍ സാറിനു ഡാന്‍സ് കളിയ്ക്കാനായി ഒരു പുതിയ ഡ്രസ്സ് വാങ്ങിച്ചെന്നും വിചാരിക്കുക”
കാര്യങ്ങള്‍ എങ്ങോട്ടാണ് നീങ്ങുന്നത് എന്ന് ഏകദേശം പിടികിട്ടിയ അതുല്‍ സാര്‍ അങ്കലാപ്പിലായി.
“വിചാരിച്ചിട്ട്?”
“ആ. ഇനി സാറിന്റെ സാര്‍ പെട്ടെന്നൊരു ദിവസം സാറിനോട് പറയുവാണ്- ഡാന്‍സ് ക്യാന്‍സല്‍ ചെയ്തൂന്ന്. സാറിനു എന്ത് തോന്നും?”
അതുല്‍ സാര്‍ ഞെട്ടി. നാലാം ക്ലാസ് കാരി മോനിഷയുടെ കയ്യില്‍ നിന്നും ഇത്രയും വലിയ മറുപടിയൊന്നും സാര്‍ പ്രതീക്ഷിച്ചിരുന്നില്ല.
എങ്കിലും തന്റെ ഉത്തരവും കാത്ത് തുറിച്ചു നോക്കി തന്നെ വളഞ്ഞു നില്‍ക്കുന്ന ക്രുദ്ധരായ കുട്ടിപ്പട്ടാളത്തെ കണ്ടപ്പോള്‍ മോനിഷയെയോര്‍ത്ത് അഭിമാനിക്കാനുള്ള ചിന്തയൊക്കെ സാറിന്റെ മനസ്സില്‍ നിന്നും പാഞ്ഞു.
“ബദല്‍ സൊല്ല് സാര്‍, ബദല്‍ സൊല്ല്”
സാറിനു ഉത്തരം മുട്ടി.
മോനിഷയുടെ ചോദ്യം സാറിനെ ക്ലീന്‍ ബൌള്‍ഡാക്കിയിരുന്നു.
“അതിപ്പോ, എനിക്ക് കുറച്ച വിഷമം തോന്നിയേക്കും”
“ആ തോന്നുമല്ലോ. ഇനീപ്പോ ഞങ്ങടെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കിയെ. എന്താ സാര്‍, പ്ലീസ് സാര്‍. ഡാന്‍സ് ചെയ്യാന്‍ അനുവദിക്കണം സാര്‍”
സാര്‍ ഐസുകട്ട പോലെ അലിഞ്ഞില്ലാതായി.
‘ലെഗോ സെറ്റ് മോഷണം പോയിട്ടുണ്ടെങ്കില്‍ തന്നെ അതെടുത്തത് ഒന്നോ രണ്ടോ പേര്‍ ആയിരിക്കുമല്ലോ. അതിനു ക്ലാസിനെ മൊത്തം ശിക്ഷിക്കുന്നത് ഏത് വെള്ളരിക്കാപ്പട്ടണത്തിലെ ന്യായമാണ്?!’
‘ദൈവമേ, ഇതൊന്നും താന്‍ ആദ്യം ചിന്തിക്കാത്തതെന്താ?!’
സാറിന്റെ കണ്ണില്‍ ഇരുട്ട് കയറി.
“സാര്‍, ഡാന്‍സ് തരുന്നുണ്ടോ ഇല്ലയോ. കെഞ്ചി കേക്കറെന്‍ സാര്‍”
തന്നെ വളഞ്ഞു നില്‍ക്കുന്ന കുട്ടികളുടെ മനസ്സില്‍ ഒരു മെഗാ വില്ലന്റെ ചിത്രമാണ് തനിക്ക് ഇപ്പൊ ഉള്ളതെന്ന് സാര്‍ മനസ്സിലാക്കി.
ചിത്രം തിരുത്തി വരക്കേണ്ടിയിരിക്കുന്നു. താന്‍ കുറ്റം സമ്മതിക്കേണ്ടിയിരിക്കുന്നു.
“സാര്‍, നാളേക്ക് ഒരു നാള്‍ മട്ടും താന്‍ ഇരുക്ക് സാര്‍. സൊല്ലുങ്ക് സാര്‍”
സാര്‍ വീണ്ടും ഞെട്ടി.
പറഞ്ഞതുപോലെ സ്വാതന്ത്ര്യദിനത്തിനു ഇനി ഒരു നാള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ!
ഒറ്റ ദിവസം കൊണ്ട് നര്‍ത്തകസംഘം സ്റെപ്പുകള്‍ എല്ലാം കണ്ടെത്തി, പഠിച്ച്, പ്രാക്ടീസ് ചെയ്ത്, ഹെഡ്മിസ്ട്രസിനു മുന്നില്‍ അവതരിപ്പിച്ച് മൂപ്പത്തിക്ക് ഇഷ്ടമായെങ്കില്‍ മാത്രമേ ഡാന്‍സ് നടക്കൂ!!
കുറച്ചധികം ബുദ്ധിമുട്ടാണ്!
സംഗതി നിസ്സാരമല്ല; സ്വാതന്ത്ര്യദിനമാണ്. പരമപ്രമുഖരായ അതിഥികള്‍ ഒക്കെ വരുന്നതാണ്!
‘ഈ ഒരു ദിവസം കൊണ്ട് ഇവരെ ആര് ഡാന്‍സ് പഠിപ്പിക്കും?
ഇനിയിവര്‍ പഠിച്ച്, കളിച്ചു കാണിച്ചാല്‍ തന്നെ അത് സ്കൂള്‍ മുതലാളിക്ക് ഇഷ്ടമായില്ലെങ്കിലോ?
വാക്ക് കൊടുത്തിട്ട് ഡാന്‍സ് നടന്നില്ലെങ്കില്‍ പിന്നെ താനെങ്ങനെ ഈ കുട്ടിപ്പസങ്കകളുടെ മുഖത്ത് നോക്കും?’
ചോദ്യങ്ങള്‍ മനസ്സില്‍ കുന്നുകൂടവേ രോഷാഗ്നി സാറിനെ വിഴുങ്ങാനൊരുങ്ങി.
“സാ..........ര്‍, പ്ലീസ് സാ......ര്‍”
സാറിന്റെ ഹൃദയം നില്‍ക്കണോ വേണ്ടയോ എന്ന് സംശയിച്ച് ഒടുവില്‍ ‘വരുന്നിടത്ത് വെച്ച് കാണാം’ എന്ന് തീരുമാനത്തിലെത്തി.
രണ്ടും കല്പിച്ച് അതുല്‍ സാര്‍ പറഞ്ഞു.
“ശരി, IV Bയിലെ നര്‍ത്തകസംഘം സ്വാതന്ത്ര്യദിനത്തില്‍ ഡാന്‍സ് കളിക്കുന്നതായിരിക്കും. നാളെ ഒറ്റ ദിവസമേ പ്രാക്ടീസ് ഉണ്ടാവൂ. എല്ലാവരും പ്രാക്ടീസ് ചെയ്യാന്‍ ഒരുങ്ങി വന്നോളിന്‍!”
വലയം ചെയ്തിരുന്ന രോഷാഗ്നി രൂപാന്തരം പ്രാപിച് പൂക്കളുടെ ഒരു തിരമാലയായി സാറിനെപ്പൊതിഞ്ഞു.
മോനിഷയും സന്ധ്യയും മറ്റു കലാപകാരികളും ആയുധങ്ങളെല്ലാം ദൂരെയെറിഞ്ഞ് ആര്‍ത്തുചിരിച്ചു.
“നീങ്ക സൂപ്പര്‍ താന്‍ സാര്‍” എന്ന് മോനിഷ അലറിവിളിച്ച് തുള്ളിച്ചാടവേ ‘നാളെ മഹാത്ഭുതങ്ങളൊന്നും സംഭവിക്കാത്തിടത്തോളം താന്‍ നൈസായി പെട്ടു’ എന്ന തിരിച്ചറിവ് അതുല്‍ സാറിന്റെ മണ്ടയില്‍ പതിയെ വന്നു ലാന്‍ഡ് ചെയ്തു.
----------------------------------തുടരും-----------------------------------

No comments:
Post a Comment