“ങ്ങീ...ങ്ങീ...”
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പരിണാമത്തിലൂടെ, മനുഷ്യക്കുഞ്ഞുങ്ങള്‍ ആര്‍ജിച്ചെടുത്ത, അരോചകമായ ആ ഫ്രീക്വന്‍സിയില്‍ പാഞ്ഞുവന്ന ശബ്ദതരംഗങ്ങള്‍, അതുല്‍ സാറിന്റെ ക്ലാസിനെ അലോസരപ്പെടുത്തി.
ബോര്‍ഡില്‍ എഴുതുന്നത് നിര്‍ത്തി തിരിഞ്ഞു നോക്കിയ സാര്‍ ഞെട്ടി.
ഇടനാഴിയില്‍ ഒരു പെണ്‍കുട്ടി.
സാറിനു നോട്ടത്തെ പിന്തുടര്‍ന്ന നിരീക്ഷണശാലി മിസ്റ്റര്‍ കാര്‍ത്തിക്കും ഞെട്ടി.
“അയ്യയ്യോ!! എന്തൊരു കരച്ചിലാണെന്റെ സാറേ!”
അമേരിക്ക കണ്ടുപിടിച്ച കൊളംബസിന്‍റെ ഭാവത്തില്‍ ഇടനാഴിയിലെ ആ മഹാസംഭവത്തിലേക്ക് കാര്‍ത്തിക്ക് ക്ലാസിന്റെ ശ്രദ്ധ ക്ഷണിച്ചു.
കാര്‍ത്തിക്കും സാറും ശിഷ്യന്‍മാരായ മുപ്പതു പേരും ഇടനാഴിയിലേക്ക് ഒന്നിച്ചു നോക്കി.
കാഴ്ചക്കാര്‍ വര്‍ദ്ധിച്ചതറിഞ്ഞ പെണ്‍കുട്ടി കരച്ചിലിന്റെ പിച്ച് കൂട്ടി.
ബഹുകേമം.
ക്ലാസിനു സംഭവം നന്നേ ബോധിച്ചു.
ഷാര്‍പ്പനറുകള്‍ വര്‍ഷിച്ചും ‘ഹോയ് ഹോയ്’ നാദം മുഴക്കിയും അവര്‍ തങ്ങളാലാവും വിധം പെണ്‍കുട്ടിക്ക് പിന്തുണ പ്രകടിപ്പിച്ചു.
“നിര്‍ത്തിന്‍”
പ്രജാപതി അതുല്‍ സാര്‍ അലറി.
“ലെമ്മീ സീ വാട്ട് ഈസ് ഗോയിംഗ് ഓണ്‍”
സാര്‍ ഇടനാഴിയിലേക്ക് ശ്രദ്ധാപൂര്‍വ്വം ചുവടുകള്‍ വെച്ചു.
“ക്യാ ഹുവാ?”
സാര്‍ ആരാഞ്ഞു.
ശബ്ധസ്രോതസ്സ് സാരീധാരിയായ അമ്മയുടെ കാല്‍ച്ചുവട്ടില്‍ ഫെവിക്വിക്കിനാല്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ സത്യാഗ്രഹഭാവത്തിലാണ്.
“അവള്‍ക്ക് ഈ ക്ലാസില്‍ ഇരിക്കെണ്ടാന്നു സാറേ. എനിക്കാണെങ്കില്‍ ഇവളെ ഇവിടെ വിട്ടേച്ചു പണിക്കും പോവാനുള്ളതാ”
മാതാശ്രീ ആകുലചിത്തയായി.
“ഓഹോ. അങ്ങനെയാണല്ലേ കാര്യങ്ങള്‍”
സാറിലെ ഷെര്‍ലക് ഉണര്‍ന്നു. തൊപ്പിയണിഞ്ഞു. മൈന്‍ഡ്പാലസ് തയാറാക്കിവെച്ചു.
രംഗം നിരീക്ഷിച്ച കുറ്റാന്വേഷകന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചു.
1. കൊച്ചുകുഞ്ഞിനെ പറ്റിച്ച് ക്ലാസില്‍ ഇരുത്തി കടന്നു കളയാന്‍ കരുക്കള്‍ നീക്കുന്ന അമ്മ - ഒന്ന്.
2. അമ്മയുടെ സാരിത്തുമ്പില്‍ വിടാതെ പിടിച്ചിരിക്കുന്ന പെണ്‍കുട്ടി, (കരച്ചിലോടു കൂടിയത്) – ഒന്ന്
3. സാറിനെ എണ്ണയിയിലിട്ടു പൊരിചെടുക്കാന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കുട്ടിശാസ്ത്രജ്ഞര്‍, കാഴ്ച കാണാന്‍ ഇടനാഴിയില്‍ എത്തിച്ചേര്‍ന്നത് - ആവശ്യത്തിനും അനാവശ്യത്തിനും.
ഹരിച്ചും ഗുണിച്ചും നോക്കിയപ്പോള്‍ രംഗം പന്തിയല്ലെന്ന് അതുല്‍ സാറിന് ഉത്തരം കിട്ടി.
“മണി എതുക്ക് അഴറാ സാര്‍?”
കുട്ടിശാസ്ത്രജ്ഞരുടെ ജിജ്ഞാസ ഇതിനോടകം പടര്‍ന്നു പന്തലിച്ചിരുന്നു.
സാറിന്റെ മറുപടിക്ക് കാത്തുനില്‍ക്കാതെ തെ ഒരു സംഘം മഞ്ഞരമ റിപ്പോര്‍ട്ടര്‍മാര്‍ അവരുടെതായ താത്വികമായ അവലോകനങ്ങള്‍ അഴിച്ചുവിട്ടു.
“ഡീ ശാലിനീ, അന്ത ദേവകുമാര്‍ പയ്യന്‍ താന്‍ ഡീ മണിയെ അഴ വെക്കറാ”
സംഭവത്തിന് പിന്നിലെ ‘പ്രമുഖന്‍റെ’ പങ്കിനെ കുറിച്ച് സഖാവ് മോനിഷ തുറന്നടിച്ചു.
“ആമാ ഡീ. ആനാ അതുല്‍ സാറ് പാവം താന്‍. സാര്‍ ഒന്നുമേ പണ്ണമാട്ടാര്”
കാലത്തെതന്നെ തീപിടിച്ചു തുടങ്ങിയിരുന്ന അതുല്‍ സാറിന്റെ വാലിനു മേലെ കവിഭാരതി ഒരു ഫുള്‍കുപ്പി പെട്രോള്‍ വര്‍ഷിച്ചു.
“ക്വയറ്റ് ക്ലാസ്”
അന്തരാളം എരിയവേ ഇടനാഴിയില്‍ നിന്നും അതുല്‍ സാര്‍ അലറി.
ക്ലാസ് നിശബ്ദം.
ഇടനാഴിയിലെ വിപ്ലവത്തിന്റെ വക്താവ്, മിസ് മണിമേഘലൈ അപ്പോഴും അതുല്‍ സാറിനു നേരെ ശബ്ദവീചികള്‍ നിറയൊഴിച്ചു കൊണ്ടേയിരുന്നു.
“ഇറ്റ്‌സ് ടൈം മിസ്ടര്‍ സര്‍.”
സിനിമാ സ്ടയില്‍ എന്‍ട്രി നടത്തിയത് ജോയീ മിസ് ആണ്. അതുല്‍ സാറിന്റെ കോ-ഫെലോ. IV എ യുടെ ക്ലാസ് ടീച്ചര്‍.
“ലുക്ക് മിസ്റ്റര്‍ 'കുട്ടികളെ കരയിപ്പിക്കുന്ന സാര്‍', ഈ നില്‍ക്കുന്ന മണിമേഘലൈ എന്ന എട്ടും പൊട്ടും തിരിയാത്ത പെണ്‍കുട്ടി അറ്റെന്‍ഡന്‍സ് പ്രകാരം നിങ്ങളുടെ ക്ലാസില്‍ ഇരിക്കേണ്ടതാണെന്ന് അറിയാമോ?”
പ്രതിഭാഗം ഞെട്ടി.
“അറിയാമെങ്കില്‍?”
“പ്രസ്തുത കക്ഷി കുറച്ചു നാളുകളായി എന്റെ ക്ലാസിലാണ് ഇരിക്കുന്നതെന്നും അതുല്‍ സാറിന്റെ ക്ലാസില്‍ കേറാന്‍ കൂട്ടാക്കിയിട്ടില്ല എന്ന സത്യം ഇവിടുത്തെ ഓരോ ചോക്കിനും ഡസ്റ്ററിനും വരെ അറിയാമെന്ന വസ്തുത ശ്രദ്ധയില്‍ പെട്ടിടുണ്ടോ?”
അതുല്‍ സാര്‍ നിന്ന് പരുങ്ങി.
“അത് പിന്നെ...”
ജോയി മിസിന്‍റെ മുഖത്ത് നിന്നും ചുവപ്പ് കിരണങ്ങള്‍ ബഹിര്‍ഗമിക്കാന്‍ തുടങ്ങി,
“ഒരു പിന്നെയുമില്ല ഹേ മിസ്റ്റര്‍. മിസ് മണി ഇന്നു മുതല്‍ നിങ്ങളുടെ ക്ലാസില്‍ ഇരിക്കേണ്ടതാകുന്നു. ഏന്‍ഡ് ഓഫ് ദി സ്റ്റോറി”
നിറഞ്ഞ കരഘോഷങ്ങള്‍ക്ക് നടുവില്‍ ജോയി മിസ് പഞ്ച് ഡയലോഗ് പറഞ്ഞു നിര്‍ത്തി.
“ബട്ട്,യുവര്‍ ഓണര്‍...”
പറഞ്ഞു മുഴുമിക്കും മുന്‍പേ ക്ലാസിനുള്ളില്‍ നിന്ന് പറന്നു വന്ന ഒരു പെന്‍സില്‍ ലക്ഷ്യം തെറ്റാതെ അതുല്‍ സാറിന്റെ ചെവിയില്‍ തൊട്ടുരുമ്മി നിലത്തു വീണു.
“എനിക്ക് പറയാനുള്ളത് എന്താണെന്ന് ഒന്ന്-.”
ഒരു റോക്കറ്റ് പറന്നു കാല്‍ക്കീഴില്‍ ലാന്‍ഡ് ചെയ്തു.
“ക്ലാസ് അത്ര സമാധാനപരം അ -”
ഉള്ളില്‍ നിന്നും ഒരു കനത്ത നിലവിളി.
“ഒന്നും പറയേണ്ട മിസ്റ്റര്‍ സാര്‍, ടേക്ക് മണി ടു യുവര്‍ ക്ലാസ്- റൈറ്റ് നവ്’”
ഇത്രയും പറഞ്ഞ് ബംഗാളി പെണ്‍കുട്ടി അപ്രത്യക്ഷയായി.
ജോയീ മിസ്സിന്‍റെ വാക്കുകള്‍ കേട്ട് മണി നിലവിളി ഉച്ചത്തിലാക്കവേ, അത് കേട്ട് അതുല്‍ സാര്‍ കുടു കുടാ വിയര്‍ക്കവേ, ഫെവിക്വിക് ചേര്‍ത്ത് വെച്ച് ഒട്ടിച്ച മാതാശ്രീ ആ കടുംകൈ ചെയ്തു.
മണിയെ സാറിന്‍റെ കൈകളില്‍ ഏല്പിച് “സാറേ, പിടിച്ചോണേ” എന്നും പറഞ്ഞു മൂപ്പത്തി ഒറ്റ ഓട്ടം.
തന്റെ കയ്യില്‍ നിന്നും കുതറി ഓടാന്‍ ശ്രമിക്കുന്ന മണിയെ കണ്ട് സാറിന്റെ ചങ്കിടിപ്പ് കൂടി. ഇപ്പൊ കൈ വിട്ടാല്‍ മണി സ്കൂള്‍ ഗെയിറ്റും കടന്നു മാതാശ്രീയുടെ പിന്നാലെ പോകുമെന്ന് തീര്‍ച്ച.
‘ക്യാ കരൂം?’
സാര്‍ ധര്‍മസങ്കടത്തിലായി.
“സാറ് പൊയ്ക്കോ സാറെ. ഇത് ഞങ്ങ നോക്കിക്കോളാം”
കവിഭാരതിയുടെ നേത്രുത്വത്തില്‍ ഒരു വനിതാപ്പോലീസ് ടീം ഇടനാഴിയില്‍ ഹാജരായി , എന്തിനും റെഡിയായി സല്യൂട്ടടിച്ചു നിന്നു.
സകല പിടികളും വിടുവിച് അനന്തവിഹായസ്സിലേക്ക് കുതിക്കാനുള്ള തത്രപ്പാടിലാണ് മിസ് മണി.
എന്ത് ചെയ്യണം എന്നറിയാതെ സാര്‍ കുഴഞ്ഞു,
ഇതിനിടെ സാറിന്റെ ശ്രദ്ധ തങ്ങളില്‍ അല്ലെന്നു കണ്ട കുട്ടിശാസ്ത്രഞ്ജന്മാര്‍ തങ്ങളുടെ പുതിയ സായുധപരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. പരീക്ഷണഫലങ്ങള്‍ ഒറ്റക്കും കൂട്ടായും ഉള്ള നിലവിളികളായി നാല് ചുവരുകളില്‍ നിന്നും പ്രതിധ്വനിച്ചു.
ക്ലാസിലെ ബഹളത്തില്‍ ശ്രദ്ധിക്കണോ മണിയുടെ കരച്ചില്‍ മാറ്റണോ എന്നറിയാതെ അതുല്‍ സാര്‍ കട്ടക്കണ്ഫ്യൂഷനിലായി. കണ്ഫ്യൂഷന്‍ തീര്‍ക്കാന്‍ തുന്ഗ ജനാര്‍ദ്ദന ചന്ദ്ര കലാധര ശങ്കര ഭഗവാനോടും മറ്റും അപേക്ഷിച്ചു തുടങ്ങി.
രംഗം ഘതര്‍നാക്!
സ്നേഹം വാരിക്കോരി ചൊരിഞ്ഞു കൊണ്ട് ദയനീയമായ ഭാവത്തില്‍ അതുല്‍ സാര്‍ മണിയോട് ചോദിച്ചു.
“നല്ല കുട്ടിയല്ലേ മണി. ഒന്ന് ക്ലാസില്‍ വന്നിരിക്കാമോ?”
മണി നിര്‍ദാക്ഷണ്യം വേറൊരു രാഗത്തില്‍ കരച്ചില്‍ തുടര്‍ന്നു.
“അമ്മയെ കാണാഞ്ഞിട്ടാണോ മണി കരയുന്നത്. അമ്മ പോയിട്ട് വൈകിട്ട് വരൂല്ലോ.ഒന്ന് ക്ലാസില്‍ വന്നിരിക്കാമോ?”
അമ്മ എന്ന് പറഞ്ഞതും മണിയും “അമ്മാ..അമ്മാ” എന്ന് പറഞ്ഞു ഏങ്ങിക്കരയാന്‍ തുടങ്ങി.
അതുല്‍ സാര്‍ നിസ്സഹായനായി ചുറ്റും നോക്കി.
കരയുന്ന കുട്ടികളെ പണ്ടേ തനിക്ക് പേടിയായിരുന്നു എന്ന സത്യം സാറിനു മുന്നില്‍ വന്നു പല്ലിളിച്ചു കാണിക്കുന്നുണ്ട്.
എന്ത് ചെയ്യും!
“അയ്യയ്യേ, ഇങ്ങനെ കരയാന്‍ പാടുണ്ടോ, അതൊക്കെ നഴ്സറിക്കുട്ടികള്‍ അല്ലെ കരയുള്ളൂ? മണി പഠിക്കുന്നത് നാലാം ക്ലാസിലല്ലേ ?”
സാര്‍ ഒരു സൈക്കളോജിക്കല്‍ നീക്കം നടത്തിനോക്കി.
“ആമ സാര്‍. ഇവളൊരു മാതിരി കുഞ്ഞുപിള്ളേരെപ്പോലെ, അല്ലെ സാര്‍?”
സാറിന്റെ നീക്കം കാര്‍ത്തിക്ക് അട്ടിമറിച്ചു.
“പുല്ല്. നശിപ്പിക്കാതെ പോഡേയ്” സാര്‍ നിരാശനായി.
“പഠിപ്പിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്. കുറച്ചു നേരം കരച്ചില്‍ നിര്‍ത്തി ക്ലാസില്‍ വന്നിരിക്കാന്‍ പറ്റുമോ. ഇല്ല അല്ലെ?”
സാര്‍ വികാരാധീനനായി.
അതുല്‍ സാറിന്‍റെ അനുനയ ശ്രമങ്ങള്‍ ഓരോന്നായി പാളവേ ക്ലാസിനു ഹരം കൂടി.
ആകാശും അജിത്തും തമാശിച്ചു.
യുവരാജ് വിസിലടിക്കാനും ദേവകുമാര്‍ ഡപ്പാന്കൂത്ത് ആടാനും ആരംഭിച്ചു.
ക്ലാസുണര്‍ന്നു.
സാര്‍ വലഞ്ഞു!
“കം മണി. സിറ്റ് ഇന്‍ ദി ക്ലാസ്”
അതുല്‍ സാര്‍ സ്വരം കടുപ്പിച്ചു.
മണിമേഘലൈക്ക് കുലുക്കമില്ല.
അയല്‍പക്കത്തെ ക്ലാസുകളില്‍ നിന്നും ടീച്ചര്‍മാരും കുട്ടികളുമൊക്കെ തലയിട്ടു നോക്കാന്‍ ആരംഭിച്ചു.
അതുല്‍ സാറിന്റെ പുകഞ്ഞു തുടങ്ങിയ തലയില്‍ നിന്നും നീരാവി ബഹിര്‍ഗമിച്ചു..
‘എന്ത് ചെയ്യും???’
“സാര്‍. പഠിപ്പിക്കൂ സാര്‍.”
കരുണമ്മ നിഷ്കരുണം ആവശ്യപ്പെട്ടു.
“ആമാ സാര്‍, എവളോ ടൈം ആച്ച് സാര്‍?”
സാര്‍ നിന്ന് പുകഞ്ഞു.
സൈറന്‍ പോലെ നിലവിളി ശബ്ദം കാതുകളില്‍ അലയടിക്കവേ എങ്ങനെ പഠിപ്പിക്കാനാണ്?
അന്ന് ഉച്ച വരെ നിര്‍ത്താതെ നിന്ന് കരഞ്ഞ മണി ഉച്ചക്ക് ശേഷം യാതൊന്നും സംഭവിക്കാത്തത് പോലെ തിരികെ വന്ന് ജോയി മിസ്സിന്റെ ക്ലാസില്‍ പോയിരുന്നു. അതുല്‍ സാറിന്റെ അഭിമാനം കൂടുതല്‍ വ്രണപ്പെട്ടു.
‘ക്ലാസ് എന്ന വ്യവസ്ഥാപിത കാഴ്ച്ചപ്പാടിനോടല്ല, അതുല്‍ സാര്‍ എന്ന ബൂര്‍ഷ്വയോട് ആണ് മണിയുടെ സന്ധിയില്ലാസത്യാഗ്രഹം’ എന്ന് അതുല്‍ സാറിനു ബോധ്യമായി.
‘ഒരു പിഞ്ചുകുഞ്ഞിന് തന്റെ ക്ലാസില്‍ ഇരിക്കാന്‍ പേടിയാണെങ്കില്‍ താന്‍ എത്ര മാത്രം ഭയങ്കരനായിരിക്കണം’ എന്ന് സാര്‍ ചിന്തിച്ചു.
ആ ചിന്തയില്‍ അന്തിച്ചുപോയ സാര്‍ അന്ന് വൈകീട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഡയറി മില്‍ക്ക്, മില്‍ക്കി ബാര്‍, രണ്ടു പാക്കറ്റ് ക്രയോണുകള്‍, കളറിംഗ് ബുക്ക് തുടങ്ങിയ പലവക സാധനങ്ങളും വാങ്ങി സര്‍വ്വസജ്ജനായി പിറ്റേന്ന് ക്ലാസിലേക്ക് യാത്രയായി.
സ്നേഹത്തില്‍ ചാലിച്ച് കൊണ്ടുവന്ന ചോക്ലേറ്റുകളും മറ്റു സാമഗ്രികളും, സാര്‍, വാതില്‍പ്പടിയില്‍ നിന്ന് കരയുന്ന കുട്ടിക്ക് മുന്നില്‍ വിനയപൂര്‍വ്വം സബ്മിറ്റ് ചെയ്തു.
കരയുന്ന പെണ്‍കുട്ടി ‘മിസ് മണി’ അത് മൈന്‍ഡ് ആക്കിയില്ലെന്നു മാത്രമല്ല, ‘ചോക്ലേറ്റ് കൊടുത്ത് തന്നെ വിലക്ക് വാങ്ങാന്‍ നോക്കണ്ട ഹേ’ എന്ന മട്ടില്‍ തീക്ഷ്ണമായ ഒരു നോട്ടവും നോക്കി.
അതുല്‍ സാറിന്റെ ഹൃദയം ഡയറി മില്‍ക്ക് പോലെ നുറുങ്ങി!
നിസ്സഹായനായി നില്‍ക്കുന്ന സാറിനെ നോക്കി ക്ലാസ് ഒന്നടങ്കം കളിയാക്കി ചിരിച്ചു.
“ഏന്‍ സിരിക്കറാ.സാറും പാവം താനേ?”
പ്രിയദര്‍ശിനി ആ പ്രപഞ്ചസത്യം വെളിവാക്കി.
ഒന്‍പതു വയസ്സുള്ള കുട്ടിപ്പസന്കകള്‍ മാട് പോലെ വളര്‍ന്ന തന്നെ കളിയാക്കിച്ചിരിക്കുന്നത് കണ്ട് വ്രണിതഹൃദയനായ സാര്‍ സട കുടഞ്ഞെഴുന്നേറ്റു.
“മണീ. ഗെറ്റ് ഇന്‍സൈഡ് ദി ക്ലാസ്”
മണി മൈന്‍ഡ് ചെയ്തില്ല.
“ഗെറ്റ് ഇന്‍സൈഡ് ദി ക്ലാസ് റൈറ്റ് നൌ ന്ന്”
മണി കരച്ചില്‍ ഉച്ചത്തിലാക്കി.
“ഗേള്‍സ്, ഹെല്പ് മണി ഗെറ്റ് ഇന്‍സൈഡ് ദി ക്ലാസ്”
അതുല്‍ സാര്‍ ഗൌരവത്തില്‍ മണിയെ ക്ളാസിനുള്ളില്‍ അടയ്ക്കാന്‍ ഉത്തരവിട്ടു.
“ഡബിള്‍ ഓക്കേ, സാര്‍”
രണ്ടു മിനുട്ട് നീണ്ട സംഘര്‍ഷത്തിനൊടുവില്‍
കവിഭാരതിയും സംഘവും അടങ്ങുന്ന വനിതാ പോലീസ് ടീം തല്‍ക്ഷണം മണിയെ ക്ലാസിനുള്ളിലാക്കി വാതിലടച്ചു.
“അയ്യയ്യോ.” ക്ലാസ് ഒന്നടങ്കം ആശ്ചര്യപ്പെട്ടു.
ക്രൂരനായ അതുല്‍ സാര്‍ എന്ന് ബെഞ്ചുകള്‍ പിറുപിറുത്തു.
“ഡീ.അങ്ക പാരെടീ. മണിമേഘലൈയും പാവം താനെ?” പ്രിയദര്‍ശിനി കളം മാറ്റിച്ചവിട്ടി.
കരച്ചില്‍ ശമിച്ചിട്ടിലെങ്കിലും മണി ക്ലാസിനുള്ളില്‍ തന്നെ ആണല്ലോ എന്നോര്‍ത്ത് അതുല്‍ സര്‍ ചെറുതായൊന്ന് ആശ്വസിച്ചു.
മണിയുടെ ബാക്ക് ഗ്രൌണ്ട് സ്കോര്‍ ശ്രദ്ധിക്കാതെ ബുക്കുകള്‍ തുറക്കാന്‍ സാര്‍ ആവശ്യപ്പെട്ടു.
മനസ്സില്ലാ മനസ്സോടെ ക്ലാസ് ബാഗുകളില് നിന്നും ബുക്കുകള്‍ പുറത്തെടുക്കവേ, വാതിലില്‍ ഒരു മുട്ട്.
“ഡും ഡും.”
“ആരാണ്?”
“നാന്‍ താന്‍”
“ഞാനെന്നു പറയുമ്പോ?”
“ഞാനാണ് ഹേ. ഹെഡ്മിസ്ട്രസ്.സ്കൂളിലെ മുതലാളി.”
സാര്‍ വിനയപൂര്‍വ്വം കവാടം തുറന്നു.
“എന്താണാവോ ആഗമനോദേശ്യം?”
സാര്‍ ആരാഞ്ഞു.
“കേരളത്തില്‍ നിന്ന് വന്ന മിസ്ടര്‍ വരുത്തന്‍ സാര്‍. കതകടച്ചിട്ടു പിള്ളേരെ പഠിപ്പിക്കുന്ന നിങ്ങളുടെ ഉദേശശുദ്ധിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ക്ലാസിനുള്ളില്‍ നടക്കുന്നത് എന്താണെന്ന് പുറംലോകം കൂടി അറിയട്ടെ ഹേ”
ഹെഡ്മിസ്ട്രസ് അതുല്‍ സാറിനെ കണക്കിന് ശകാരിച്ചു.
“അത് മിസ്, മണിമേഘലൈ ക്ലാസിനുള്ളിലിരിക്കാന്‍ കൂട്ടാക്കുന്നില്ല. വാതില്‍ തുറന്നു വെച്ചാല്‍ ക്ലാസില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരും മിസ്.”
“ഒന്നും പറയണ്ട മിസ്റ്റര്‍. പറഞ്ഞത് പോലെ ചെയ്താല്‍ മതി.”
ഇത്രയും പറഞ്ഞ് ഹെട്മിസ്ട്രസ് മടങ്ങി.
വിഷണ്ണനായി അതുല്‍ സാര്‍ വാതില്‍ തുറന്നതും കൂട് തുറന്നു വിട്ട തത്തക്കുഞ്ഞിനെ പോലെ മണി പുറത്തേക്ക് പാഞ്ഞു. ഇടനാഴിയിലെ ജനാലയിലൂടെ അമ്മ പോയ വഴിയെ നോക്കി പുള്ളോര്‍ക്കുടം പോലെ തേങ്ങി.
ചില്ലുകുപ്പി കണക്കെ പൊട്ടിച്ചിതറിയ സാര്‍ അന്നും വൈകീട്ട് തല താഴ്ത്തി പരാജിതനായി മടങ്ങി.
സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടക്കവേ അതീവനിരാശനും കോപാക്രാന്തനുമായ അതുല്‍ സാര്‍ ക്ലാസിലെ വര്‍ഗബോധം ഉണര്‍ത്താന്‍ ശ്രമിച്ചു.
“ഹെലോ മിസ്ടര്‍ കുട്ടിപ്പസന്കകള്‍, നിങ്ങള്‍ ഒന്നു മനസ്സിലാക്കണം. അവിടെ വാതില്‍പ്പടിയില്‍ നിന്നും ഉയരുന്ന തേങ്ങല്‍ മണിയുടേതല്ല, നിങ്ങള്‍ ഓരോരുത്തരും ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥിവര്‍ഗത്തിന്‍റെതു മുഴുവനുമാണ്. അതുകൊണ്ട് തന്നെ അവളെ സന്തോഷിപ്പിക്കേണ്ടത് നിങ്ങള്‍ ഓരോരുത്തരുടെയും ചുമതലയാണ്.പുരിന്ജതാ?”
സകലതും മനസ്സിലായ ഭാവത്തില്‍ സഖാക്കള്‍ തലയാട്ടി.
മണിയെ ക്ലാസിലേക്ക് കൊണ്ടുവരാന്‍ അവര്‍ കൈയും മെയ്യും മറന്നു പ്രയത്നിച്ചു.
മണിക്ക് പരിചാരകരായി ഒരു വിദഗ്ധസംഘം ക്ലാസിന്റെ തെക്കേമൂലയില്‍ നിന്ന് പുറപ്പെട്ടു.
സത്യാഗ്രഹപ്പന്തലില്‍ സാര്‍ നിക്ഷേപിച്ചിരുന്ന ചോക്ലേറ്റുകള്‍ തിന്നു തീര്‍ക്കുന്നതിലും ക്രയോണുകളെ ഭീഷണിപ്പെടുത്തി ചായം പൂശുന്നതിലും അവര്‍ വൈദഗ്ദ്യം പ്രകടിപ്പിച്ചു.
ശാലിനിയുടെ നേത്രുത്വത്തില്‍ പുറപ്പെട്ട ഗായകസംഘം മൂന്നാം ക്ലാസില്‍ പഠിച്ച ഫോണിക്സ് സോങ്ങ്, മണിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തു ഉച്ചത്തില്‍ ആലപിച്ചു.
മണിക്ക്, ക്ലാസില്‍ ഇരുന്നാല്‍ സ്വന്തമാകാന്‍ പോകുന്ന ആനുകൂല്യങ്ങളെക്കുറിച്ച്, സഖാവ് മോനിഷയും സംഘവും വാചാലരായി.
ഇതിനെല്ലാം ശേഷവും, മണിമേഖലൈ, ആരെയും കൂസാതെ, ‘അമ്മയെ കാണിക്കുക, വീട്ടില്‍ വിടുക’ എന്ന അവളുടെ ഡിമാന്‍ഡുകളില്‍ ഉറച്ചുനിന്നു.
അടവുകളെല്ലാം പയറ്റിക്കഴിഞ്ഞ അതുല്‍ സാര്‍ അശക്തനായി ആയുധം വെച്ച് കീഴടങ്ങി.
പഠിപ്പിക്കുക എന്നത് മഹത്തായ ഒരു കലയാണെന്നും ഒരു കുട്ടിയുടെ കരച്ചില്‍ മാറ്റാന്‍ പോലും അറിയാത്തവന്‍മാരൊന്നും ഈ പരിപാടിക്ക് ഇറങ്ങിത്തിരിക്കരുതെന്നും സാര്‍ മനസ്സില്‍ അടിവരയിട്ട് ഉറപ്പിച്ചു.
എത്രയും പെട്ടെന്ന് ഈ പരിപാടി നിര്‍ത്തി നാട്ടിലേക്ക് ബസ് കയറണമെന്ന് സാര്‍ തീരുമാനിച്ചു.
“വൈ യൂ നോ ടീച് സാര്‍.”
വീണ്ടും കരുണമ്മയാണ്.
“ആമാ സാര്‍. ടൂ ഡെയ്സ് നോ ടീച് സാര്‍. വൈ സാര്‍?”
കാര്‍ത്തിക്ക് ഏറ്റുപിടിച്ചു.
വരുന്നത് വരട്ടെയെന്നും കരുതി, വാതില്‍പ്പടിയില്‍ വിതുമ്പിക്കൊണ്ടിരുന്ന മണിയെ സാക്ഷി നിര്‍ത്തി, ഹൃദയം നുറുങ്ങിയ അതുല്‍ സാര്‍, ഹൃദയം മോഷ്ടിക്കാന്‍ ശ്രമിച്ച മുതലയുടെയും ബുദ്ധിമാനായ കുരങ്ങന്റെയും കഥ വായിക്കാന്‍ ആരംഭിച്ചു.
“ഒരിടത്തൊരിടത്ത് ഒരു ആപ്പിള്‍ മരത്തിനു മേലെ ഒരു ബുദ്ധിമാനായ കുരങ്ങന്‍ താമസിച്ചിരുന്നു...”
മണിയൊഴികെ ബാക്കി ക്ലാസ് പതിയെ നിശബ്ധരായിത്തുടങ്ങി.
“ആപ്പിള്‍ മരത്തില്‍ നിറയെ ചുവന്നു തുടുത്ത ആപ്പിളുകള്‍ തൂങ്ങിക്കിടന്നിരുന്നു.”
മണി കരച്ചില്‍ നിര്‍ത്താന്‍ തയാറല്ലെന്ന് കണ്ട സാര്‍ പതിഞ്ഞ ശബ്ദത്തില്‍ കഥ പതിയെ മുന്നോട്ട് കൊണ്ടുപോയി.
“...മുതലപ്പുറത്തു കയറിയ കുരങ്ങനോട് നിന്റെ ഹൃദയം എനിക്ക് വേണം എന്ന് മുതല ആവശ്യപ്പെട്ടു.”
എന്ന് പറഞ്ഞു നിര്‍ത്തിയപ്പോഴേക്കും ക്ലാസ്സില്‍ നിന്ന് വല്ലാത്ത പ്രതിഷേധം ഉയര്‍ന്നു തുടങ്ങി.
“അയ്യയ്യേ. ഇതെന്തൊരു കഥയാണ് സാര്‍.”
ദേവകുമാറാണ്.
“ആമാ സാര്‍. ഹൃദയം ആരെങ്കിലും പുറത്തെടുക്കോ. ധ്ഫൂ, ശര്‍ദിക്കാന്‍ വരുന്നു സാര്‍”
“മതി സര്‍. നിര്‍ത്ത് സാര്‍. ഈ കഥ ശരിയാവൂല്ല സാര്‍”
“ഓഹോ.എന്നാല്‍ ഞാന്‍ ഈ കഥയേ വായിക്കാന്‍ ഉദ്ദേശിചിട്ടുള്ളൂ. മിണ്ടാതിരുന്നു കേട്ടാല്‍ മതി”
മൂന്നു ദിവസമായി ഉരുണ്ടുകൂടിയ സങ്കടവും നിരാശയും ദേഷ്യവുമെല്ലാം അതുല്‍ സാറില്‍ നിന്നും പുറത്ത് വരാന്‍ തുടങ്ങി.
“പോങ്ക സാര്‍. ഞങ്ങളൊന്നും കേള്‍ക്കില്ല. സാറ് തന്നെ പഠിച്ചാല്‍ മതി ഇന്തമാതിരി പൊട്ടക്കഥയൊക്കെ”
അതുല്‍ സാര്‍ പൊട്ടിത്തെറിച്ചു.
“നിര്‍ത്തിനെടാ എല്ലാരും.”
ക്ലാസ് പകുതി നിശബ്ദമായി.
“ഇവിടെ ഞാനാണോ അതോ നിങ്ങളാണോ സാര്‍? മൂന്നു ദിവസമായി ഒരക്ഷരം പഠിപ്പിക്കാന്‍ പറ്റിയിട്ടില്ല. അറിയോ? ഇനി ആരെങ്കിലും ശബ്ധമുയര്‍ത്തിയാല്‍ നാവു പിഴുതു കളയും. ജാഗ്രതൈ”
“ആനാ സാര്‍, മണി...” ദേവകുമാറാണ്.
“മണിയുമില്ല ഒരു കെണിയുമില്ല.മിണ്ടരുത് എന്ന് പറഞ്ഞാല്‍ മിണ്ടരുത്. മനസ്സിലായോ?”
‘ടിക്ക് ടിക്ക് ടിക്ക്’ എന്നൊരു ശബ്ദം ബാക്കിയായി.
“ആരാടാ അത്?”
ആകാശ് മേശമേല്‍ പെനവെച്ചു തായമ്പക നടത്തുകയാണ്.
രോഷാകുലനായ അതുല്‍ സാര്‍ പേനയെ പുറത്തേക്ക പറപ്പിച്ചു.
മുന്‍ബെഞ്ചില്‍ നിന്നൊരു വിസിലടി ശബ്ദം.
“ഷ്യൂ”
“ഇപ്പൊ ആരാ വിസില്‍ അടിച്ചത്?”
ശബ്ദം വന്ന ദിക്കിലേക്ക് നോക്കി അതുല്‍ സാര്‍ കട്ടക്കലിപ്പില്‍ ചോദിച്ചു.
“ഞാനല്ല സാര്‍” പ്രവീണും അജിത്തും ഒരേ പോലെ കൈ മലര്‍ത്തി.
“ഇനി മേലാല്‍ ഈ ക്ലാസില്‍ നിന്ന് ഒരു അപശബ്ദം പുറത്തുവന്നാല്‍ ദെ ഈ ക്ലാസ് വിട്ടു ഞാന്‍ ഇറങ്ങിപ്പോവും. പറഞ്ഞേക്കാം”
അപമാനിതന്‍റെ സ്വരത്തില്‍ അതുല്‍ സാര്‍ പറഞ്ഞു.
അതാ വീണ്ടും ഒരു കരാ കരാ ശബ്ദം അങ്ങ് മൂലയില്‍ നിന്നും ഉയരുന്നുണ്ട്.
ആരെങ്കിലും തന്നെ കളിയാക്കിചിരിക്കുന്നതാണോ.
അങ്ങനെയെങ്കില്‍ ഇനിയും വൈകിക്കാതെ ക്ലാസും മതിയാക്കി അടിയറവു പറഞ്ഞു പോകാന്‍ സാര്‍ തീരുമാനിച്ചു.
“ആരാടാ അത്?”
സര്‍ ചോദ്യമെറിഞ്ഞു.
“ആരാണെന്ന്?”
"ഞങ്ങളല്ല സാര്‍."
ദേവകുമാറും കാര്‍ത്തിക്കും കൈ മലര്‍ത്തിക്കാണിച്ചു.
ആരോ തന്നെ ദേഷ്യം പിടിപ്പിക്കാന്‍ മേശയില്‍ പെന്‍സില്‍ വെച്ച് ഉരക്കുന്നതാണ്.
പൊട്ടിത്തെറിച്ചുകൊണ്ട് അതുല്‍ സാര്‍ ശബ്ദത്തിനു നേരെ പാഞ്ഞടുത്തു.
പെന്‍സില്‍ ഉരയുന്ന ശബ്ദമൊഴിച്ചാല്‍ ക്ലാസിലാകെ പരിപൂര്‍ണ നിശബ്ദത പടര്‍ന്നു.
ശബ്ദത്തിന് അടുത്ത് ചെന്ന മിസ്റ്റര്‍ ചൂടന്‍ സാര്‍ അവിശ്വസനീയമായ ആ കാഴ്ച കണ്ട് ഞെട്ടി.
അനുവാദം ചോദിക്കാതെ വന്ന ഒരു പുഞ്ചിരി മൂപ്പരുടെ ചുണ്ടുകളില്‍ ലാന്‍ഡ് ചെയ്തു.
മണിമേഘലൈ, വാതില്‍പടിയുടെ സമീപത്തുള്ള മൂലക്ക് ഇരുന്ന്, തിരക്കിട്ട് താന്‍ കൊടുത്ത കളറിംഗ് ബുക്കുകളില്‍ ശക്തിയോടെ ക്രയോണ്‍സ് ഇട്ട് ഉരക്കുന്നതാണ് ശബ്ദം!
പാതി പൂര്‍ത്തിയായ ‘പോപ്പയ്’ എന്ന നാവികന്റെ ചിത്രത്തിലെ ചീരക്കുപ്പി സമ്പൂര്‍ണ്ണമായി ഹരിതവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
മുതല ഹൃദയം ചോദിച്ചതും സഹപാഠികള്‍ ഹൃദയശൂന്യരായതും സാറിന്റെ ഹൃദയം തകര്‍ന്നതും മൂപ്പര്‍ വയലന്റ് ആയതും ഒന്നും സത്യാഗ്രഹി അറിഞ്ഞിട്ടില്ല.
സാറിന്റെ മുഖത്തെ പുഞ്ചിരി കണ്ട് ക്ലാസ് പൊട്ടിച്ചിരിയിലെക്ക് നീങ്ങവേ മണിമേഘലൈ മുഖമുയര്‍ത്തി അതുല്‍ സാറിനെ നോക്കി.
ആദ്യമായി അതുല്‍ സാറിനെ നോക്കി, മണി ചിരിച്ചു.
.
പൊട്ടിത്തെറിക്കാന്‍ തയ്യാറായിരുന്ന അതുല്‍ സാര്‍, ആ നിമിഷം, ഒരു മഞ്ഞുകട്ട പോലെ അലിഞ്ഞ് ഇല്ലാതായി.
മണി തന്റെ ക്ളാസിനുള്ളില്‍ ഇരുന്ന്, ഉണ്ട മസിലുള്ള നാവികന് നിറം കൊടുക്കവേ, ജീവിതത്തില്‍ ഇന്നോളം അനുഭവിക്കാത്ത തരം, കലര്‍പ്പിലാത്ത ഒരു സന്തോഷം ഉള്ളില്‍ തിരയടിക്കുന്നത് അതുല്‍ സാര്‍ തിരിച്ചറിഞ്ഞു.
കൈലിമുണ്ടും ഷര്‍ട്ടും ധരിച്ച്, ദാസനൊപ്പം കട്ടിലില്‍ കിടന്നു സ്വപ്‌നങ്ങള്‍ നെയ്യുന്നതിനിടയ്ക്ക്, തെളിഞ്ഞ ചിരിയോടെ , വിജയന്‍, അതുല്‍ സാറിനു ആത്യന്തികമായ ആ ലോകതത്വം പറഞ്ഞുകൊടുത്തു.
“ദാസാ,ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് മോനേ!”

No comments:
Post a Comment